PROJECTS

UPCOMING PROJECT: 2022: ALBUM

  • 2022 -
  • Album Sonf Kudamattam -
  • 21h 02m

കുടമാറ്റം 

പേര് സൂചിപ്പിക്കുംപോലെ തന്നെ ഉത്സവ ചമയങ്ങളുടെ, ആർപ്പുവിളികളുടെ ഉച്ചസ്ഥായിൽ അഭിരമിച്ചുകൊണ്ടു സൃഷ്ടിച്ചെടുത്ത ഒരു സംഗീത ആൽബമാണിത്..സോഷ്യൽ മീഡിയയിലൂടെ ലക്ഷകണക്കിന് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മീത്-മിരി ദമ്പതികളാണ് ആൽബത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷക ഘടകം ..കോവിഡ് മഹാമാരിയിൽ നിശ്ചലമായ ഉത്സവപ്പറമ്പുകളും പൂരപ്രേമികളും പഴയതിലും പതിന്മടങ്ങു വീര്യത്തിലും  ഉന്മാദ ലഹരിയിലും ആറാടുന്ന നിമിഷങ്ങൾ നമ്മുടെ ഫ്രെയിമുകളിൽ പതിഞ്ഞത് കേവലം ക്യാമെറക്കണ്ണുകളിൽ മാത്രമായിരുന്നില്ല ,മനസ്സിലുംകൂടെയായിരുന്നു ..

മരണമില്ലാത്ത നമ്മുടെ പ്രിയപ്പെട്ട ശ്രീ കലാഭവന്മണിയുടെ ഓ൪മകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ പാടിയിലെ പൂങ്കുയിൽ എന്ന ആൽബത്തിലൂടെ തുടക്കമിട്ട് ശ്രദ്ധേയനായ ശ്രീ പ്രജേഷ് ചന്ദ്രനാണ് സംഗീത ആൽബത്തിന്റെ രചനയും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ..കൂടെ പ്രതിഭാധനരായ ഒരുപറ്റം യുവാക്കളും ഒന്നിച്ചപ്പോൾ പിറവിയെടുത്തത് ഇതുവരെ കാണാത്ത ആൽബങ്ങളിൽ നിന്നും എന്നും വേറിട്ട് നിൽക്കുന്ന ഒരു അത്യപൂർവ സൃഷിടിയായിരിന്നു 


മേൽപ്പറഞ്ഞ ആൽബത്തിന് ക്യാമറ ചലിപ്പിച്ച ദിനിൽ സി വാളായിൽ തന്നെയാണ് കുടമാറ്റത്തിലെ പ്രണയനിമിഷങ്ങൾ ഉത്സവപ്രഭയിൽ ക്യാമറയിൽ പകർത്തിയത് ..

ആദ്യാവസാനംവരെ ആസ്വാദകരെ ഹരം കൊള്ളിക്കുന്ന ഗാനത്തിന് സ്ക്രീൻപ്ലേ എഴുതിയിരിക്കുന്നതു൦ അസ്സോസിയേറ്റ് ഡയറക്ടറായിട്ട് പ്രവർത്തിച്ചിരിക്കുന്നതു൦ അമൽ ദേവ് കണിയാംപറമ്പിലാണ്..

എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സോജൻ നെല്ലാട് ,പാടിയിരിക്കുന്നത് പ്രവീൺ നീരജ് ..അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് ഹരിനാരായണൻ എം എസ് ,കാർത്തിക് ജയകുമാർ ..

Lyrics:- 

കല്ലായിപ്പുഴ ഓരത്ത്....                  

അവളൊരു പാട്ടിൻ വരിയായി

വരി മാത്രം മൂളി ഞാൻ

പുലരും വരേ ഇവിടെ... (കല്ലായിപ്പുഴ...)

അവളൊരു നാടൻ പെണ്ണ് നട്ടു മാവിൻ പൂവ്

നിഴലായ് എന്നോരം ചേർന്ന് നിൽപ്പാണ് 

അവളൊരു ചെമ്പക മലരാണ്

കരിമിഴി ഇണയിൽ ഞാനാണ്

ഹൃദയംതന്ന് എന്നെത്തന്നെ കാത്തി രുപ്പാണ് .. (കല്ലായിപ്പുഴ )

തൊട്ടാൽ ഒട്ടും പെണ്ണ് തൊട്ടാ വാടി പൂവ്

ഞാൻ വരും വഴി വക്കത്തു ഓർത്തുനിൽപ്പാണ്

ഉള്ളിൽ നിറയെ ഞാനാണ് ചിരിയിൽ മുല്ലപൂവാണ്...

അവളോടൊപ്പം ചേർന്നിരുന്നാൽ

ചന്ദന മണമാണ്... (കല്ലായിപ്പുഴ )


Song of kudamattam (കുടമാറ്റം) releasing by 18/03/2022, Time 12 PM 

Kudamattam (കുടമാറ്റം)  is true love story filled with emotions, care, love 

----------------------------------------------------------------------------------------------------------------------------------

FEATURING : Meeth and Miri 

Special appearance: Edapara Bhagavathi Temple, Thirumaradi 

---------------------------------------------------------------------------------------------------------------------------------

PODUCTION COMPANY : Aamayum Muyalum Entertainment Private Limited https://www.instagram.com/aamayummuyalumentertainment/

PRODUCED BY                   : JOBY KM – Laundry Man of India https://www.instagram.com/laundrymanofindia/

Lyrics, Music & Direction : Prajeesh Chandran  https://www.instagram.com/prajeshchandran/

-------------------------------------------------------------------------------------------------------------------------------

PARTICIPANTS IN KUDAMATTAM (കുടമാറ്റം)  :

Meeth Miri : https://www.instagram.com/meeth_miri/

-------------------------------------------------------------------------------------------------------------------------------

CONTRIBUTORS OF KUDAMATTAM/ (കുടമാറ്റം)  


Director of Photography          :  Dinil C Valayil

Screenplay,Associate Director    :  Amaldev Kaniyamparambil

Singer                     :  Praveen Neeraj

Jimbel                    :  Pradeep KM

Editing                            : Sonjan Nellad

Assistant Directors          : Harinarayanan MS

                                                                         Karthik Jayakumar

Orchestration           : Vijesh chathanur      

Mixing                    : Sundar Digi track

                         

SPECIAL THANKS OF KUDAMATTAM/ (കുടമാറ്റം

-------------------------------------------------------------------------------------------------------------------------------------------

Dr. joji Kuriakose

Launmark India P Ltd

Launsmart Global Private Limited

Unni Mohanan

Edapra Bhagavathi Temple, Thirumarady

-------------------------------------------------------------------------------------------------------------------------------------------

#kudamattam #കുടമാറ്റം #meethmiri #laundrymanofindia #jobykm

#aamayummuyalum #aamayummuyalumentertainment 

-------------------------------------------------------------------------------------------------------------------------------------------

Copyright & Publishing | Aamayum Muyalum Entertainment Private Limited

©️ ANTI-PIRACY WARNING

This Content is Copyrighted to Aamayum Muyalum Entertainment Private Limited. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!

-------------------------------------------------------------------------------------------------------------------------------------------


നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111

—————————————

meeth miri,

meeth miri aadyathe kanmani,

meeth miri shorts

Joby KM laundry man of india

Launmark

Laundry business